വിവാദങ്ങൾക്കു വിരാമമിട്ട് തെലുങ്ക് നടൻ നരേഷും കന്നട നടി പവിത്ര ലോകേഷും വിവാഹിതരായി. വിവാഹ വീഡിയോ നരേഷ് ട്വിറ്ററിൽ പങ്കുവച്ചാണ് വിവാഹ വിവരം പുറം ലോകത്തെ അറിയിച്ചത്. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. 63 കാരനായ നരേഷിന്റെ നാലാം വിവാഹമാണ്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ ചില വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലും വിവാദം ഉയർന്നിരുന്നു. പവിത്രയുടെ ആദ്യ ഭർത്താവ് സോഫ്ട്വെയർ എൻജിനിയറായിരുന്നു. അയാളുമായി വിവാഹമോചിതയായശേഷം നടൻ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. 2018ൽ ഇവർ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്. തെലുങ്കിലെ മുൻനിര നടൻമാരിൽ ഒരാളാണ് നരേഷ്. തെലുങ്ക്, കന്നട ചിത്രങ്ങളിൽ സഹനടി വേഷങ്ങളിൽ നിറഞ്ഞുനില്ക്കുന്ന നടിയാണ് പവിത്ര. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രണയബന്ധം വളരുന്നത്. എന്നാൽ മുൻ ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് രമ്യ രഘുപതി ഇരുവരും താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കയറി മർദ്ദിച്ചത് വൻ വിവാദമായിരുന്നു. 2021 മുതൽ നരേഷും പവിത്രയും ലിവ് ഇൻ റിലേഷൻ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |