ചുള്ളൻ ലുക്കിൽ നിവിൻ പോളിയെ കണ്ടതിന്റെ ആവേശത്തിൽ ആരാധകർ. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആഡംബര ബൈക്കിൽ സ്റ്റെലിഷ് വേഷത്തിൽ സൺ ഗ്ളാസ് ധരിച്ച നിവിൻ പോളിയാണ് ചിത്രത്തിൽ . നിവിന്റെ കരിയറിലെ 42-ാമത്തെ ചിത്രം ദുബായിൽ അവസാന ഘട്ട ചിത്രീകരണത്തിലാണ്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരാണ് മറ്റു താരങ്ങൾ. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിർവഹിക്കുന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |