തെലുങ്ക് ചിത്രമായ റൗഡി ബോയ്സിലെ അനുപമ പരമേശ്വരന്റെ ലിപ് ലോക്ക് രംഗം ഏറ്റെടുത്തു ആരാധകർ.
ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് റൗഡി ബോയ്സ്. അനുപമയും ആഷിഷ് റെഡ്ഡിയും തമ്മിലുള്ള ലിപ്ലോക്ക് രംഗം ട്രെയിലറിലൂടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ആദ്യമായാണ് അനുപമ ലിപ് ലോക്ക് രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഹർഷ കോനുഗണ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുപമ പരമേശ്വരന്റെ എട്ടാമത്തെ തെലുങ്ക് ചിത്രമാണിത്. കാവ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അനുപമ പരമേശ്വരൻ.
ദുൽഖർ സൽമാന്റെ കുറുപ്പ് ആണ് അനുപമയുടേതായി അവസാനം മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |