അഭിനേത്രി വീണ നായർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. റോ മോഷൻ പിക്ചേഴ്സ് എന്നാണ് വീണ നായരുടെ നിർമ്മാണ കമ്പനിയുടെ പേര്. പ്രമുഖ ചലച്ചിത്ര താരങ്ങളുടെ പേജുകളിലൂടെ ജനുവരി 14ന് റോ മോഷൻ പിക്ചേഴ്സിന്റെ ലോഗോ പ്രകാശനം ചെയ്യും.'' ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ആദ്യ ചിത്രം.അഞ്ചു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരു ദിവസം അരങ്ങേറുന്ന കഥയാണ്. മഞ്ജുപിള്ളയെ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. മറ്റു കഥാപാത്രങ്ങളിൽ എത്തുന്നവരെ ഉടൻ തീരുമാനിക്കും. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.സംവിധായകന്റെ പേരും ചിത്രത്തിന്റെ ടൈറ്റിലും വൈകാതെ പ്രഖ്യാപിക്കും. ''വീണ നായർ പറഞ്ഞു.'' ഒന്നരവർഷമായി നിർമ്മാണരംഗത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. സിനിമ നിർമ്മിക്കുന്നതിന്റെ മുന്നോടിയായി മേഴ്സി എന്ന ഹ്രസ്വചിത്രം നിർമിച്ചു. മേഴ്സിൽ രണ്ടു കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയും ചെയ്തു. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രീകരണം. ആദ്യമായി നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.'' വീണ നായരുടെ വാക്കുകൾ.ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിൽ ഷോളി മാത്യു എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം അനായാസമായി അവതരിപ്പിച്ചാണ് വീണ നായർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചന്ദ്രേട്ടൻ എവിടെയാ, മറിയംമുക്ക്, തിലോത്തമ, ആടുപുലിയാട്ടം, വെൽക്കം ടു സെൻട്രൽ ജയിൽ, മനോഹരം, ആദ്യരാത്രി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നർത്തകി, വ്ളോഗർ, എന്നീ നിലയിലും വീണനായർ പ്രശസ്തയാണ്.ഗൃഹസദസിനും ഏറെ പ്രിയങ്കരിയായ വീണ നായർ ഇടക്കാലത്ത് കളരി അഭ്യസിക്കുകയും ചെയ്തു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അടുത്തിടെ ഒരുക്കിയ കവർ പതിപ്പുകൾ ആസ്വാദകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവാര്യർ, സൗബിൻ ഷാഹിർ ചിത്രം വെള്ളരിക്കാ പട്ടണം ,ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 12 , അമിത് ചക്കാലയ്ക്കൽ നായകനായ തേര് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |