ചിത്രീകരണം ഡിസംബർ അവസാനം പാലക്കാട്
ഇന്ദ്രൻസ്,സുധീഷ്, ഹരീഷ് കണാരൻ,ഐ .എം വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന തോന്നക്കൽ പഞ്ചായത്തിലെ നന്മമരം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ അവസാനം പാലക്കാട് ആരംഭിക്കും.ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.
രേഖ രെക്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രേഖ രാഘവൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസർ നിർവഹിക്കുന്നു. തിരക്കഥ ,സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടർ-ഫസൽ. ബി .കെ ഹരിനാരായണൻ, ഹസീന .എസ് .കാനം, ഹരീഷ് നായർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റർ-സാജൻ .വി,സ്റ്റിൽസ്-ഷജിൽ ഒബസ്ക്യൂറ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ .എസ് .കെ, ആർട്ട്-പ്രദീപ് .എം .വി, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,ഡിസൈൻ-ആന്റണി സ്റ്റീഫൻ, പി.ആർ. ഒ എ.എസ് .ദിനേശ്.
അതേസമയം ലൂയിസ് ആണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്രൻസ് ചിത്രം.പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന ചിത്രത്തിൽ കുട്ടികളെ ഇഷ്ടപ്പെടുന്ന കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഡോ. ലൂയിസ് ഇന്ദ്രൻസിന്റെ വേറിട്ട കഥാപാത്രമായിരിക്കും.നവാഗതനായ ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ്കുമാർ, ജോയ് മാത്യു, മനോജ് കെ. ജയൻ, അശോകൻ, അജിത്, കൂത്താട്ടുകുളം, ലെന, ദിവ്യപിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |