നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം മാർച്ച് 9ന് തിയേറ്ററിൽ. ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രമാണ് തുറമുഖം. പലതവണ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തുന്ന സമരവുമാണ് പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇയോബിന്റെ പുസ്തകത്തിനുശേഷം ഗോപൻ ചിദംബരം തിരക്കഥ എഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം. ഗാനങ്ങൾ അൻവർ അലി, സംഗീതം ഷഹബാസ് അമൻ, എഡിറ്റർ അജിത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |