സുഹൃത്തുക്കളുമായി ചേർന്ന് തുടങ്ങിയ ഓൺലൈൻ ബുട്ടിക്കിൽ ഇപ്പോൾ താൻ പങ്കാളിയല്ലെന്ന് വെളിപ്പെടുത്തി നടി ജ്യോതികൃഷ്ണ. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് മൂന്ന് സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈൻ ബുട്ടിക് തുടങ്ങിയത്. എന്നാൽ പല കാര്യത്തിലും ഒത്തുപോകാൻ കഴിഞ്ഞില്ല. ഉത്പ്പന്നത്തിന്റെ കാര്യത്തിലാണെങ്കിലും എന്റെ സങ്കൽപ്പത്തിലുള്ളതിൽ നിന്ന് ഒരുപാട് മാറി നിൽക്കുന്ന കാര്യങ്ങളാണുണ്ടായത്. അത് മാനസികമായ ബുദ്ധിമുട്ടകളുമുണ്ടാക്കി. അതിനാൽ ഭർത്താവുമായി ആലോചിച്ച ശേഷമാണ് ഇങ്ങനെയാെരു തീരുമാനം എടുക്കുന്നത്. ബുട്ടിക്ക് ഇപ്പോഴും നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. എന്നാൽ പലരും ഇപ്പോഴും ഇതിൽ താനും പങ്കാളിയാണെന്ന് തെറ്റിദ്ധരിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഇങ്ങനെ വിശദീകരിക്കേണ്ടി വന്നതെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |