ദർശന രാജേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ പർദ്ദ നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്ത കണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി യാത്രയിൽ . ദർശനയുടെ അമ്മയും ആവേശമെന്ന ചിത്രത്തിലൂടെ പ്രശസ്തയായ നീരജ രാജേന്ദ്രനും അച്ഛൻ രാജേന്ദ്രനും സിനിമ കണ്ടു സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു" അഭിനന്ദനങ്ങൾ കുഞ്ഞു, നിന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ കഥാപാത്രത്തെ ഭംഗിയാക്കാൻ നീ നേരിട്ട വെല്ലുവിളികൾ എനിക്കറിയാ" മെന്നാണ് അച്ഛൻ രാജേന്ദ്രന്റെ വാക്കുകൾ.
മായാനദി" കടന്ന് എത്തിയ ദർശന രാജേന്ദ്രൻ ഒരുപിടി ശക്തമായ സ്‌ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മായാത്ത അഭിനയ വിസ്‌മയം തീർത്തു. പുരുഷ പ്രേതത്തിലെ സൂസൻ, ജയ ജയ ജയ ജയഹേയിലെ ജയ, പാരഡൈസിലെ അമൃത, റൈഫിൾ ക്ളബിലെ കുഞ്ഞുമോൾ എന്നിവ ദർശനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്രി. അഭിനയ കുടുംബത്തിൽ നിന്നാണ് ദർശനയുടെ വരവ്. അമ്മ നീരജ മാത്രമല്ല, അച്ഛൻ രാജേന്ദ്രനും സഹോദരി ഭാവനയും എല്ലാം അഭിനയരംഗത്ത് സജീവമാണ്. ക്രിഷാന്ത് സംവിധാനം ചെയ്ത സംഭവ വിവരണം നാലരസംഘം എന്ന വെബ് സീരിസുമായി ദർശന ഇപ്പോൾ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |