പ്രദീപ് രംഗനാഥനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്യൂഡ് എന്ന ചിത്രത്തിലെ ഉൗര് ബ്ളഡ് എന്ന ഗാനം ആദ്യ സിംഗിളായി പുറത്തിറങ്ങി. കിടിലൻ ഡാൻസ് രംഗങ്ങളും റൊമാൻസും ചേർന്നൊരുക്കിയ ഗാനം സായ് അഭ്യങ്കർ ആണ് ഈണം. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുവൽ, ഐശ്വര്യ ശർമ്മ എന്നിവരും നായികമാരാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ദീപാവലി റിലീസായി തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ പുറത്തിറങ്ങും. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളിക്കുശേഷം മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |