റീൽ എന്ന തമിഴ് ചിത്രത്തിലൂടെ എത്തിയ ബിജോയ് കണ്ണൂർ ( ഉദയരാജ്), ശ്രീഭാരതി തിക്കഥയും സംവിധാനവും നിർവഹിക്കുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകനായെത്തുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ചിന്നുശ്രീ വൽസലനാണ് നായിക. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനായി എത്തുന്നത്. സാജൻ സൂര്യ, കൊച്ചുപ്രേമൻ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ്.ആർ ശിവരുദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ. കഥ -ബിജോയ് കണ്ണൂർ, സംഭാഷണം – ദേവിക .എൽ .എസ് , ശ്രീമുരുക മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിജു .ആർ .അമ്പാടി നിർവഹിക്കുന്നു. പി.ആർ.ഒ അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |