'കേരളത്തിന്റെ മഹാവിജയത്തിനൊപ്പം'; നന്ദി പറഞ്ഞ് രമേഷ് പിഷാരടി, പാലക്കാടിന്റെ  എംഎൽഎയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Monday 04 May 2026 3:22 PM IST

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഉജ്ജ്വലവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമേഷ് പിഷാരടി വിജയിച്ചത്. എൻഡിഎയുടെ ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തി. എൽഡിഎഫിന്റെ എൻ എം ആർ റസാക്ക് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇതിനുപിന്നാലെയാണ് രമേഷ് പിഷാരടി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിൽ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. 'പാലക്കാടിന്റെ എംഎൽഎ' എന്നാണ് രാഹുലിന്റെ കമന്റ്.

കുറിപ്പിന്റെ പൂർണരൂപം

'നന്ദി

കേരളത്തിന്റെ മഹാവിജയത്തിനൊപ്പം

പാലക്കാടിനെ ചേർത്തു നിർത്തിയതിന്

വിശ്വസിച്ച നേതൃത്വത്തിന്

ഒപ്പം നിന്ന പ്രവർത്തകർക്ക്.

ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച,

സുമനസുകൾക്ക്'

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ, പ്രത്യേകിച്ച് പോസ്റ്റൽ വോട്ടുകളിൽ ശോഭ സുരേന്ദ്രനായിരുന്നു മേധാവിത്വം. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ചിത്രം മാറിമറിയുകയായിരുന്നു. ഓരോ റൗണ്ട് പിന്നിടുമ്പോഴും പിഷാരടി തന്റെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു.