കൊച്ചി: മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് മരണം. ഒഡീഷ സ്വദേശികളായ ശങ്കർ (28), സുശാന്ത് (38) എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപമുള്ള പഴയ വീട് പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്ക് മുകളിലേക്ക് വീണതാണ് മരണത്തിന് കാരണം. രക്ഷാപ്രവർത്തകർ എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |