കോട്ടയം: കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ എത്തിയ 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്ന് വനംവകുപ്പ്. സർപ്പ വോളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടത്. വനംവകുപ്പ് പുറത്തുവിട്ട പ്രവർത്തന റിപ്പോർട്ടിലെ കണക്കാണിത്. മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ, പെരുമ്പാമ്പ്, എന്നിവയാണ് കാടിറങ്ങിയ പിടികൂടിയവയിൽ ഏറെയും.
2019ൽ സംസ്ഥാനത്ത് 123 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചതെങ്കിൽ 2024 ആകുമ്പോഴേക്കും അത് 30 മരണങ്ങളായി ചുരുക്കാൻ കഴിഞ്ഞെന്ന് വനംവകുപ്പ് പറയുന്നു. പാമ്പ് പിടിത്തത്തിന് മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൃഷി നാശം വരുത്തിയ 5,000 കാട്ടുപന്നികളെ നിർമാർജനം ചെയ്തു. ആന, കാട്ടുപോത്ത് തുടങ്ങിയവ നാട്ടിലിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ കൃത്രിമ കുളങ്ങൾ, ചെക്ഡാം എന്നിവ സ്ഥാപിച്ചെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |