ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് കാഴ്‌ചകൾ കാണാനുള്ള ഡബിൾ ഡക്കർ ബസ് അപകടത്തിൽ പെട്ട സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ. മൂന്നാർ ഡിപ്പോയിലെ കെ പി മുഹമ്മദിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. എതിർദിശയിൽ നിന്നും അമിതവേഗത്തിൽ കാർ വന്നതാണ് അപകട കാരണമെന്ന് മുഹമ്മദ് മൊഴി നൽകിയിരുന്നു. എന്നാൽ ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അമിതവേഗത്തിൽ കാർ എത്തി എന്നത് ഡ്രൈവർ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ ദൃശ്യങ്ങളിൽ അത്തരത്തിൽ ഒരു കാർതന്നെയില്ലെന്ന് വ്യക്തമായിരുന്നു. മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |