
ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടത്തിൽപ്പെട്ട സ്‌ത്രീ മരിച്ചു. മാർച്ച് 27നായിരുന്നു അപകടം. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ് നായർ (55) ആണ് മരിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മാങ്കാംകുഴി പാറക്കുളങ്ങരയിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തുളസിയുടെ ഭർത്താവ് ശശി കെ നായർ (64) അപകടദിവസം തന്നെ മരിച്ചിരുന്നു. മേയ് പത്തിനായിരുന്നു ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തുളസിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് നടത്തും. മക്കൾ - അഭിഷേക്, അഭിരാമി. മരുമകൾ - അനില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |