
കോട്ടയം:കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി അടുക്കളയിൽ നിന്ന് പേപ്പറിലേയ്ക്ക് തീപകരുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിയിലേക്ക് പടരുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ജോമോളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ളാക്കാട്ടൂർ പ്ളാത്തറമുറിയിൽ സാലുവിന്റെയും മീനയുടേയും മകളാണ്.മകൾ:ഇവാനിയ (ഒന്നര).സംസ്കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |