ബക്രീദ് 28ന്

Monday 18 May 2026 12:43 AM IST

തിരുവനന്തപുരം: ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് ദുൽഖഅദ് 30 പൂർത്തീകരിച്ച് 19ന് ദുൽഹജ്ജ് ഒന്നും 28 ന് ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.