സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം: പുനർമൂല്യനിർണയ ഫീസ് കുറച്ചു

Monday 18 May 2026 12:00 AM IST

കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഓൺ-സ്ക്രീൻ മാർക്കിംഗ് രീതി കുട്ടികളുടെ മാർക്കിനെ ബാധിച്ചെന്ന പരാതികൾക്കിടെ, പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് പരിശോധനയ്‌ക്കുമുള്ള ഫീസ് മന്ത്രാലയം വെട്ടിക്കുറച്ചു.

ഉത്തരക്കടലാസ് പരിശോധനയ്‌ക്കും വെരിഫിക്കേഷനും 100 രൂപ വീതം നൽകിയാൽ മതി. ഇത് യഥാക്രമം 700, 500 രൂപയായിരുന്നു. ഏതെങ്കിലും പ്രത്യേക ചോദ്യത്തിന്റെ മൂല്യനിർണയത്തിൽ പരാതിയുണ്ടെങ്കിൽ ഒരു ചോദ്യത്തിന് 25 രൂപ നിരക്കിൽ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിൽ മാർക്ക് വർദ്ധിച്ചാൽ ഫീസ് തിരികെ നൽകും.

വിദ്യാർത്ഥികളെ സഹായിക്കാൻ സി.ബി.എസ്.ഇ ടെലി-കൗൺസലിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 1800-11-8004. ഔദ്യോഗിക ഇമെയിൽ: resultcbse2026@cbseshiksha.in (ശ്രദ്ധിക്കുക: resultcbse2026@gmail.com എന്ന മെയിൽ ഐ.ഡി ഉപയോഗിക്കരുത്).