തിരുവനന്തപുരം: കേരളപ്പിറവിയുടെ 67ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനതല ആഘോഷ പരിപാടികൾ നവംബർ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷാ പ്രതിജ്ഞയെടുക്കുകയും വേണം. ഭരണഭാഷാ വാരാഘോഷത്തിന് എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ആഘോഷം സംബന്ധിച്ച ബാനർ പ്രദർശിപ്പിക്കണം.
പരിശീലന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷാപുരസ്‌കാരം ലഭിച്ചവർക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. മാതൃഭാഷയെ പോഷിപ്പിക്കുന്ന മറ്റു പരിപാടികളും സംഘടിപ്പിക്കാമെന്നും സർക്കുലറിൽ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |