SignIn
Kerala Kaumudi Online
Thursday, 19 September 2024 3.50 AM IST

നിയമസഹായ സമിതി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ്

Increase Font Size Decrease Font Size Print Page

congress

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോടതികളും കേന്ദ്രീകരിച്ച് കോൺഗ്രസ് നിയമ സഹായ സമിതിയുടെ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വ്യക്തിപരവും രാഷ്‌ട്രീയപരവുമായ എല്ലാ കേസുകളിലും നിയമസഹായം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസിന്റെ യൂണിറ്റ് പ്രസിഡന്റുമാരാണ് അതാത് നിയമസഹായ സമിതികളുടേയും യൂണിറ്റ് പ്രസിഡന്റുമാർ. വനിതാ അഭിഭാഷകയായിരിക്കും വൈസ് പ്രസിഡന്റ്. അഡ്വ വി.എസ് ചന്ദ്രശേഖരൻ കെ.പി.സി.സി നിയമ സഹായ സമിതിയുടെ ചെയർമാനായി നാളെ വൈകുന്നേരം 3.30ന് ഇന്ദിരഭവനിൽ ചുമതലയേൽക്കും. പ്രവർത്തകർക്ക് ഭയമില്ലാതെ പ്രവർത്തിക്കാനുളള അവസരമൊരുക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് നൽകിയിരിക്കുന്ന നിർദ്ദേശമെന്ന് സമിതി ചെയർമാൻ വി.എസ് ചന്ദ്രശേഖരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.