തിരുവനന്തപുരം: തീരത്തടിയുന്ന കണ്ടെയ്നറുകളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് പ്രോട്ടോക്കോൾ തയ്യാറാക്കി ജില്ലാ കളക്ടർമാർക്ക് നൽകാൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. തീരത്തടിയുന്ന കണ്ടെയ്നർ അടക്കമുള്ള വസ്തുക്കളെ കുറിച്ച് ജില്ലാ കളക്ടർമാർ സിംഗിൾ പോയിന്റ് ഒഫ് കോൺടാക്ടിലൂടെ അറിയിക്കണം. അപകടകരമായ വസ്തുക്കൾ ഉള്ളതിനാൽ ആരും അടുത്തുപോകരുതെന്ന് തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകണം. തീരദേശത്ത് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർമാർ ഫയർഫോഴ്സിന്റെ മേൽനോട്ടത്തിൽ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |