ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിയെ ചോദ്യംചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം എന്നീ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ചവർക്കുള്ള നോമിനേഷൻ, ഈ മേഖലകളുമായി ബന്ധമില്ലാത്തയാൾക്ക് നൽകിയെന്നാണ് ആരോപണം. രാഷ്ട്രീയ പരിഗണനകൾ മുൻനിറുത്തിയാണ് രാജ്യസഭാംഗത്വം നൽകിയിരിക്കുന്നത്. നോമിനേഷൻ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അഡ്വ. സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. രാജ്യസഭയുടെ മാന്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടാനാണ് ഹർജിയെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |