മധുര: ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ എതിർക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർത്തെന്നും കോൺഗ്രസ് അടക്കം അതിന് പിന്തുണ നൽകുന്നുവെന്നും മധുര പാർട്ടി കോൺഗ്രസിൽ പ്രമേയം. പശ്ചിമ ബംഗാൾ സെക്രട്ടറിയും പിബി അംഗവുമായ മുഹമ്മദ് സലീം അവതരിപ്പിച്ച പ്രമേയത്തെ ത്രിപുര സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജിതേന്ദ്ര ചൗധരി പിന്താങ്ങി.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർത്ത് നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ജനങ്ങൾ അണിനിരക്കണം. ഒറ്റരാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്തും ജാതി സെൻസസ്, പൊതു സെൻസസ് എന്നിവ ഉടൻ നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും തിരഞ്ഞെടുപ്പിൽ തുല്ല്യതയും ആവശ്യപ്പെട്ടും ഉള്ള പ്രമേയങ്ങളും പാസാക്കി.
ആധുനിക സാങ്കേതിക വിദ്യകളിലും നൂതന മേഖലകളിലും അടക്കം സ്വകാര്യവത്‌ക്കരണവും സ്വാഗതം ചെയ്യണമെന്നതാണ് സി.പി.എമ്മിന്റെ നയമെന്ന് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ച മുഹമ്മദ് സലീം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |