മധുര: ഒ.ബി.സി, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ സമൂഹത്തിൽ വിവേചനവും അവഗണനയും നേരിടുന്നതിനാൽ സ്വകാര്യ മേഖലയിലും സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മധുര പാർട്ടി കോൺഗ്രസ് പാസാക്കി. പിബി അംഗം രാമചന്ദ്ര ഡോം അവതരിപ്പിച്ച പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം ഇഷ്ഫാഖുർ റഹ്മാൻ പിന്താങ്ങി. ഇതടക്കം 13 പ്രമേയങ്ങൾ പാസാക്കി.
സർക്കാർ അൺ എയ്‌ഡഡ് സ്വകാര്യ സ്‌കൂളുകൾ, രജിസ്ട്രേഷനുള്ള സ്വകാര്യ സ്ഥാപനങ്ങൾ, കോർപറേറ്റുകളുടെ സർക്കാർ സഹായം ലഭിക്കുന്ന പദ്ധതികൾ തുടങ്ങിയവയിൽ സംവരണം ഉറപ്പാക്കണം. നവലിബറൽ നയങ്ങളുടെ ഭാഗമായി സ്വകാര്യവത്‌ക്കരണവും കരാർ സമ്പ്രദായവും നടപ്പാക്കിയതോടെ തൊഴിൽ നഷ്‌ടം പതിവായെന്നും പ്രമേയത്തിൽ പറയുന്നു.
വഖഫ് ഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിൻവലിക്കണമെന്ന പ്രമേയം കൃഷ്ണപ്രസാദും ആഴക്കടൽ ഖനനത്തിനെതിരായ പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |