കൊച്ചി: തൊഴിൽസ്ഥാപനം മാറുമ്പോൾ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമം ഇ.പി.എഫ്.ഒ ലഘൂകരിച്ചു. ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം മുൻതൊഴിലുടമ വഴിയോ പുതിയ തൊഴിലുടമ വഴിയോ അയയ്ക്കുക എന്ന നിലവിലെ രീതി താഴെപ്പറയുന്നവയിൽ ഒഴിവാക്കി.
* 2017 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ യു.എ.എൻ ലഭിക്കുകയും ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്ത ഒരേ യു.എ.എന്നുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ.
* 2017 ഒക്ടോബർ ഒന്നിനോ ശേഷമോ ലഭിച്ചതും ഒരേ ആധാറുമായി ലിങ്ക് ചെയ്തതുമായ വ്യത്യസ്ത യു.എ.എന്നുകളുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ.
* 2017 ഒക്ടോബർ ഒന്നിന് മുമ്പ് ലഭിച്ചതും ആധാറുമായി ലിങ്ക് ചെയ്തതും മെമ്പർ ഐഡികളിൽ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ഒരുപോലെ ആയതുമായ ഒരേ യു.എ.എന്നുമായി ബന്ധിപ്പിച്ചിട്ടുള്ള മെമ്പർ ഐ.ഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ.
* കുറഞ്ഞത് ഒരു യു.എ.എൻ എങ്കിലും 2017 ഒക്ടോബർ ഒന്നിന് മുമ്പ് ലഭിച്ചതും ഒരേ ആധാറുമായി ലിങ്ക് ചെയ്തതും മെമ്പർ ഐഡികളിൽ പേര്, ജനനത്തിയതി, ലിംഗഭേദം എന്നിവ ഒരുപോലെ ആയതുമായ വ്യത്യസ്ത യു.എ.എന്നുകളുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |