തിരുവനന്തപുരം: സസ്പെൻഷൻ നടപടി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 16ന് നേരിട്ട് ഹിയറിംഗിന് വിളിച്ചിരിക്കെ കടുത്ത പരിഹാസവുമായി എൻ.പ്രശാന്ത്. ഗോഡ്ഫാദറോ വരവിൽ കവിഞ്ഞ സ്വത്തോ ഇല്ല. തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് അടിമക്കണ്ണാകാനില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
പഴയ മലയാളം സിനിമയിൽ നായകനു മുന്നിൽ യാചനാഭാവത്തിൽ നിൽക്കുന്ന നായികയുടെ വീഡിയോയും ഒപ്പം ചേർത്തിട്ടുണ്ട്. നസീറും ഷീലയും അഭിനയിച്ച സിനിമയാണ്. അതിൽ ഷീല ഭയചകിതയായി പെരുമാറുംപോലെ ഐ.എ.എസ് ഓഫീസറും പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രശാന്ത് പറയുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ കൊള്ളിച്ചാണ്. പിച്ചി, മാന്തി, നുള്ളി എന്നീ ആരോപണങ്ങൾ നേരിടുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാദ്ധ്യമങ്ങളോടും പെരുമാറേണ്ടത് വിധേയത്വത്തോടെ വേണമെന്ന് പരിഹാസവുമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 16ന് ചീഫ് സെക്രട്ടറി ഹിയറിംഗിന് വിളിച്ചപ്പോൾ ലൈവ് സ്ട്രീമിംഗ് വേണമെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. ഇത് തള്ളിയതിനു പിന്നലെയാണ് മേലുദ്യോഗസ്ഥരെ ഉന്നംവച്ചുള്ള പ്രയോഗവും വിമർശനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |