കണ്ണൂർ: പിണറായിക്കെതിരായ പോരാട്ടം തുടരുമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. കെ.പി.സി.സിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റായ
ഷാഫി പറമ്പിലിന്റെ സന്ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ തോൽപ്പിക്കുമെന്നതിൽ ഒരു തർക്കവുമില്ല.കോൺഗ്രസിനകത്ത് ഇത്ര ഐക്യം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല.പാർട്ടിക്കുള്ളിൽ നിസാരമായ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. കോൺഗ്രസിനകത്ത് തർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് എപ്പോഴും പരിഹരിക്കാറുണ്ട്. പാർട്ടി പറയുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |