ശിവഗിരി: ഗുരുദേവൻ ജ്ഞാനവിപ്ലവം നടത്തിയതിന്റെ വാർഷികം കൂടിയാണ് ശ്രീശാരദാപ്രതിഷ്ഠാവാർഷികമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ശ്രീശാരദാപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത്- ത്രിദിന വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിത്തവും അനാചാരങ്ങളും നാട്ടിൽ നടമാടിയത് അറിവില്ലായ്മ കൊണ്ടാണ്. സമൂഹത്തിന്റെ ഏറ്റവും വലിയ ദുരന്തം അറിവില്ലായ്‍മ ആണെന്ന് ഗുരുദേവൻ മനസിലാക്കി. അറിവിനെക്കുറിച്ചാണ് ഗുരുദേവൻ ഏറ്റവും കൂടുതൽ ചിന്തിച്ചിട്ടുള്ളത്. ഗുരുവിന്റെ സാമൂഹിക സാമുദായിക പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ ഇത് ബോദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയിൽ ഇന്ന്
വിജ്ഞാനോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ ശ്രീശാരദാപൂജ, 5.30ന് മഹാസമാധിയിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന. 6ന് വിശേഷാൽശാന്തിഹവനം,7ന് തിരുഅവതാര പ്രാർത്ഥന, 9ന് സ്വാമി അസംഗാനന്ദഗിരി ബ്രഹ്മവിദ്യാപഞ്ചകത്തിലും, ഡോ. ഷീജാവക്കം ചിജ്ഞഡ ചിന്തനത്തിലും ഉച്ചയ്ക്ക് 2ന് പ്രൊഫ. എം. പി. മത്തായി 'യുവജനവും പടരുന്ന ലഹരികളും" എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. വൈകിട്ട് 3.35 ന് ഗുരുമൊഴി -ബാല-യുവജനസംഗമം ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിക്കും. ഡോ. അനിതാശങ്കർ, രാജേഷ് സഹദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സുനിൽ സുരേന്ദ്രനെ ആദരിക്കും. ധന്യബെൻസാൽ വിഷയാവതരണവും ഗുരുമൊഴിപരിചയവും നിർവഹിക്കും. രാത്രി 8ന് ഗുരുധർമ്മ പ്രചാരണസഭ സംഘടനാ നേതൃസംഗമം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി സന്ദേശം നല്‍കും. സ്വാമി വീരേശ്വരാനന്ദ, അഡ്വ. വി.കെ. മുഹമ്മദ്, കുറിച്ചി സദൻ, സത്യൻപന്തത്തല, സതീശൻ അത്തിക്കാട്, ഇ.എം. സോമനാഥൻ, പുത്തൂർശോഭനൻ, കെ.ടി. സുകുമാരൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |