തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി(ഡി.എം.ഇ)ഡോ.കെ.വി.വിശ്വനാഥനെ നിയമിച്ച് സർക്കാർ ഉത്തരവായി.ജോയന്റ് ഡി.എം.ഇയായിരുന്ന ഇദ്ദേഹം ഡോ.തോമസ് മാത്യു വിരമിച്ചതിനെത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു. 29വർഷത്തെ സർവീസ് പിന്നിടുമ്പോഴാണ് ഡി.എം.ഇയാകുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസർ,എമർജൻസി മെഡിസിൻ വിഭാഗം മേധാവി,ട്രോമ ആൻഡ് എമർജൻസി കെയർ ഓഫ് കേരള നോഡൽ ഓഫീസർ,കേരള ഡിജിറ്റൽ ഹെൽത്ത് മിഷൻ ജോയിന്റ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.1992ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.എസും നേടി.കൊല്ലം,തൃശൂർ മെഡിക്കൽ കോളേജുകളിലും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്.2031വരെ സർവീസുണ്ട്.സീനിയോറിറ്റി മറികടന്നാണ് ഡോക്ടർ വിശ്വനാഥന് സ്ഥിരം നിയമനം നൽകുന്നതെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായ നടപടികളിലൂടെയാണ് ഡി.എം.ഇയെ നിയമിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |