കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോട്ടും പരിസരങ്ങളിലും ഭീതിപരത്തിയ ഒറ്റയാനെ വനംവകുപ്പിന്റെ പ്രത്യേക സംഘം നാട്ടുകാരുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് തുരത്തി. ധോണിയിൽ നിന്നെത്തിച്ച കുങ്കി ആനയുടെ സഹായത്തോടെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒറ്റയാനെ കാട് കയറ്റിയത്. ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ യജ്ഞം ഉച്ചകഴിഞ്ഞ് 3 മണി വരെ തുടർന്നു. ചുള്ളിമട, പയറ്റുകാട് പ്രദേശങ്ങളിൽ തലങ്ങും വിലങ്ങും ഓടി ഭീതിപരത്തിയ ആനയെ ഒരുവിധത്തിൽ വനത്തിലേക്ക് ഓടിച്ച് കയറ്റിപ്പോൾ ആണ് നാട്ടുകാർക്ക് ശ്വാസം വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |