1. ഗേറ്റ് ഫലം ഇന്ന്:- ഐ.ഐ.ടി റൂർക്കി നടത്തിയ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2025) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: https://gate2025.iitr.ac.in/
2. കീം റീഫണ്ട്:- 2024-25 അദ്ധ്യയന വർഷ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീ ഫണ്ടിംഗിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടം റീ ഫണ്ടിംഗ് നടന്നിരുന്നു. ഇതിൽ അക്കൗണ്ട് വിവരങ്ങൾ തെറ്റായതുകാരണം റീ ഫണ്ട് ലഭിക്കാത്തവർക്ക് ഒരിക്കൽ കൂടി അക്കൗണ്ട് വിവരങ്ങൾ അപ്ലോഡ് ചെയ്യാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ KEAM 2024 candidate portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ നൽകി Submit bank account details മെനുവിൽ നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അവസാന തീയതി 20.03.2025.
3. സി.യു.ഇ.ടി പി.ജി അഡ്മിറ്റ് കാർഡ്:- സിയുഇടി പി.ജിയുടെ മാർച്ച് 25 വരെ നടക്കേണ്ട പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CUET-PG.
4. എൻ.സി.ഇ.ടി അപേക്ഷാ തീയതി നീട്ടി:- നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ.സി.ഇ.ടി) അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: https://www.nta.ac.in/
5. AFCAT 1 ഫലം:- ഇന്ത്യൻ എയർഫോഴ്സ് ഫെബ്രുവരി 22, 23 തീയതികളിൽ നടത്തിയ ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസേഴ്സ് ഇൻ ഫ്ലൈയിംഗ് & ഗ്രൗണ്ട് ഡ്യൂട്ടി പരീക്ഷയുടെ ഫലവും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: afcat.cdac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |