പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരമെഡിക്കൽ കോഴ്സുകൾ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം. 2025- 26 അദ്ധ്യയന വർഷത്തെ കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ബാധകമല്ല.
ഡിപ്ലോമ പ്രോഗ്രാമുകൾ
..........................................
* ഡിഫാം (ഫാർമസി)
* ഹെൽത്ത് ഇൻസ്പെക്ടർ
* റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി ടെക്നോളജി
* മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി)
* റേഡിയോളജിക്കൽ ടെക്നോളജി
* ഒഫ്താൽമിക് അസിസ്റ്റന്റ്
* ഡെന്റൽ മെക്കാനിക്സ്
* ഡെന്റൽ ഹൈജീനിസ്റ്റ്
* ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി
* കാർഡിയോ വാസ്കുലാർ ടെക്നോളജി
* ന്യൂറോ ടെക്നോളജി
* ഡയാലിസിസ് ടെക്നോളജി
* എൻഡോസ്കോപിക് ടെക്നോളജി
* ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്
* റെസ്പറേറ്ററി ടെക്നോളജി
* സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി
യോഗ്യത
.......................
ഡിഫാം:- ഫിസിക്സ്, കെമിസ്ട്രി, മാത്സ്/ ബയോളജി എന്നിവ ഐച്ഛിക വിഷയങ്ങളായി കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം.
ഹെൽത്ത് ഇൻസ്പെക്ടർ:- ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം.
ഡി.ഫാം ഒഴികെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ:- a). ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം. b). ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ വി.എച്ച്.എസ്.സി ജയം.
ജനറൽ വിഭാഗത്തിന് 600 രൂപയും പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാ ഫീസ്. എല്ലാ കോഴ്സുകളിലേക്കുമായി ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 12.08.2025. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
ജൂനിയർ റസിഡന്റ് അഭിമുഖം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി 5ന് രാവിലെ 11ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
ഓർമിക്കാൻ...
1. നീറ്റ് യു.ജി ആദ്യ റൗണ്ട് ഫലം 6ന്:- മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) നടത്തുന്ന നീറ്റ് യു.ജി മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ റൗണ്ട് കൗൺസിലിംഗ് ഫലം 6- ന് പ്രസിദ്ധീകരിക്കും. മൂന്നിന് ഉച്ചയ്ക്ക് ഒന്നു വരെ രജിസ്ട്രേഷൻ നടത്താം. അന്ന് വൈകിട്ട് 4 വരെ പേയ്മെന്റും രാത്രി 11.59 വരെ ചോയ്സ് ഫില്ലിംഗും നടത്താം. അലോട്ട്മെന്റ് ലഭിക്കുന്ന സ്ഥാപനത്തിൽ 7 മുതൽ 11 വരെ തീയതികളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
2. ICSE, ISC ഇംപ്രൂവ്മെന്റ് ഫലം:- ICSE (ക്ലാസ് 10), ISC (ക്ലാസ് 12) ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം CISCE പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: cisce.org.
3. ഇഗ്നോ അഡ്മിഷൻ രജിസ്ട്രേഷൻ തീയതി നീട്ടി:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലായ് 2025 പ്രോഗ്രാം പ്രവേശനത്തിന് 15 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: iop.ignouonline.ac.in.
4. CLAT രജിസ്ട്രേഷൻ:- കൺസോർഷ്യം ഒഫ് നാഷണൽ ലാ യൂണിവേഴ്സിറ്റീസ് നടത്തുന്ന കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (CLAT- U.G & P.G ) 2026 രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഡിസംബർ ഏഴിനാണ് പരീക്ഷ.
വെബ്സൈറ്റ്: consortiumofnlus.ac.in
എം.ബി.ബി.എസ്, ബി.ഡി.എസ് ഓപ്ഷൻ നൽകാം
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റിന് www.cee.kerala.gov.in ൽ നാലിന് രാത്രി 11.59 വരെ ഓപ്ഷൻ നൽകാം. 5ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും 6ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2332120, 2338487.
നഴ്സിംഗ് ട്രയൽ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.എസ്സി നഴ്സിംഗ്, മെഡിക്കൽ അലൈഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷനും പുനഃക്രമീകരണവും 2 ന് വൈകിട്ട് 5 വരെ നടത്താം. വിവരങ്ങൾക്ക് : 0471-2560361, 362, 363, 364, www.lbscentre.kerala.gov.in .
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ പരീക്ഷ ടൈംടേബിൾ www.tekerala.org ൽ പ്രസിദ്ധീകരിച്ചു.
യു.ജി.സി സി.എസ്.ഐ.ആർ നെറ്റ് ഉത്തര സൂചിക
ന്യൂഡൽഹി: ജൂലായ് 28 ന് നടന്ന യു.ജി.സി സി.എസ്.ഐ.ആർ നെറ്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ചു തർക്കം ഉണ്ടെങ്കിൽ ഉന്നയിക്കാൻ 3 വരെ അവസരം. വെബ്സൈറ്റ്: csirnet.nta.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |