ബിരുദ അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ എക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ എക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചേഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ത്രീമെയിൻ വിദൂരവിദ്യാഭ്യാസം പരീക്ഷയ്ക്ക് പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രോജക്ട്/വൈവ 5 മുതൽ 8 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 3 മുതൽ 14 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 4 മുതൽ 14 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി പരീക്ഷയുടെ വൈവോവോസി 6, 7 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ്/എംഎസ്‌സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി 4 മുതൽ ആരംഭിക്കും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 4 മുതൽ 8 വരെ നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 5, 6, 11 തീയതികളിൽ നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി അനലറ്റിക്കൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 4 മുതൽ 14 വരെയും എംഎസ്‌സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 4 മുതൽ 12 വരെയും അതത് കോളേജുകളിൽ വച്ച് നടത്തും.
ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്‌കീം – മേഴ്സിചാൻസ് 2008 – 2012 അഡ്മിഷൻ വരെ) പാർട്ട്‌ടൈം (2003 സ്‌കീം (ട്രാൻസിറ്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്സ്) പരീക്ഷയുടെ അനുബന്ധ ഡെസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റർ എംബിഎ ജൂൺ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ ജൂൺ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ബിഎ/ബിഎസ്‌സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് എന്നീ കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ-3 സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎൽഐഎസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ-3 സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-7 സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |