പി. ജി. ഡിപ്ലോമ പ്രവേശനത്തിന് ഏപ്രിൽ 16 വരെ അപേക്ഷിക്കാം
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മെയിൻ കാമ്പസിലും വിവിധ കാമ്പസുകളിലും 2025-26 അദ്ധ്യയന വർഷത്തെ എം.എ, എം.എസ്‌സി, എം.എസ്. ഡബ്ല്യു, എം.എഫ്.എ. ഇൻ വിഷ്വൽ ആർട്‌സ്, എം.പി.ഇ.എസ്, മൾട്ടി ഡിസിപ്‌ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. മേയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഏത് വിഷയത്തിലും ബിരുദം നേടിയവർക്ക് എം.എ./എം.എസ്‌സി./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.
പി. ജി. പ്രോഗ്രാമുകൾ
എം.എ/എം.എസ്‌സി: സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് ഭരതനാട്യം, ഡാൻസ് മോഹിനിയാട്ടം, തീയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗ്വിസ്റ്റിക്‌സ്, ഉർദ്ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി. സൈക്കോളജി, ജ്യോഗ്രഫി.
എം.എസ്.ഡബ്ല്യു പ്രോഗ്രാം: ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (സിസ്വാറ്റ്) വഴിയായിരിക്കും പ്രവേശനം.
എം.എഫ്.എ. പ്രോഗ്രാം: 55% മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
എം.പി.. ഇ.എസ്. പ്രോഗ്രാം: 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി.ഇ./ബി.പി.എഡ്./ബി.പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം.
മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്: അപേക്ഷകർക്ക് നാല് സ്‌പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് പ്രോഗ്രാം ആവിഷ്‌കരിച്ചിരിക്കുന്നത്. ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ സ്‌പെഷ്യലൈസേഷനോടെ ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമാണ് ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി: ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്: ബി.എ.എം.എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35.
പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. www.ssus.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |