കൊല്ലം: നാഷണൽ സർവീസ് സ്കീം പ്രവർത്തനം അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമാക്കുന്നതിന്റെ ധാരണാപത്രം എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയും കെ-ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്കീമും വിജ്ഞാന കേരളം പദ്ധതിയും തമ്മിൽ ഒപ്പുവച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മൂന്നര ലക്ഷത്തോളം എൻ.എസ്.എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനങ്ങൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്, ഡോ.എം.ജയപ്രകാശ്, പ്രൊഫ.ഡോ. പി.പി.അജയകുമാർ, ഡോ.സി.ഉദയകല,അഡ്വ. ജി.സുഗുണൻ,രജിസ്ട്രാർ ഡോ. എ.പി.സുനിത,സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ.അൻസർ,റീജിയണൽ ഡയറക്ടർ വൈ.എം.യുപിൻ, യൂത്ത് ഓഫീസർ പിയുഷ്, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.സരിൻ, കെ ഡിസ്ക് അസി. ജനറൽ മാനേജർ ബിനീഷ് ജോർജ്, സീനിയർ പ്രക്യുർമെന്റ് മാനേജർ രാധേഷ്.ആർ.നായർ,പി.ആർ.ഒ ജെ.മുഹമ്മദ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |