2025-26 അദ്ധ്യയന വർഷ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്
നടപടിക്രമങ്ങൾ ആരംഭിച്ചു.പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2025 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ
പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in വെബ്‌സൈറ്റിൽ 4 വരെ ലഭ്യമാണ്.5ന് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും 6ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് ലഭിച്ച കോളേജിൽ 7 മുതൽ 12 വരെ ഫീസ് അടച്ച് പ്രവേശനം നേടാം.
ശ്രദ്ധിക്കാൻ
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റുകളുടെ സംവരണക്രമം:- അഖിലേന്ത്യാ ക്വോട്ട-15%. പട്ടികജാതി-70%, പട്ടികവർഗം-2%, പൊതു മെരിറ്റ്-13%
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റുകളുടെ സംവരണക്രമം:- ഇ.എസ്.ഐ കോർപ്പറേഷനിൽ ഇൻഷ്വർ ചെയ്തിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക്-35 %,അഖിലേന്ത്യാ ക്വോട്ട-15%,പ്രവേശന പരീക്ഷാ കമ്മീഷണർ മുഖേന അലോട്ട്‌മെന്റ് നടത്തുന്ന സംസ്ഥാന ക്വോട്ട-50 %.
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളിലേക്കും,സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾ പ്രസ്തുത ക്വാട്ടയിലെ ഓപ്ഷൻ ലഭ്യമായ കോളേജുകളിലേക്ക് ഓപ്ഷൻ നൽണം.കേരളീയൻ,കേരളീയേതരൻ-1 വിദ്യാർത്ഥികളുടെ അഭാവത്തിൽ മാത്രമേ കേരളീയേതരൻ 2 വിഭാഗത്തെ എൻ.ആർ.ഐ ക്വോട്ടയിലേയ്ക്ക് പരിഗണിക്കകയുള്ളൂ.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15% സീറ്റുകളിലേക്ക് ജനനസ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാർത്ഥികളേയും ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും.
ഫീസ് ഘടന
എം.ബി.ബി.എസ് (സർക്കാർ മെഡിക്കൽ കോളേജുകൾ):- 23,150/-
ബി.ഡി.എസ് (സർക്കാർ ദന്തൽ കോളേജുകൾ):- 20,840/-
സംസ്ഥാനത്തെ 20 സ്വാശ്രയ മെഡിക്കൽ കോളേജുകൾ (എം.ബി.ബി.എസ്):- 7,71,595 മുതൽ 8,98,800 രൂപ വരെ. എൻ.ആർ.ഐ ക്വോട്ട: 21,65,720 രൂപ.
സ്വാശ്രയ കോളേജുകൾ (ബി.ഡി.എസ്):- 3,30,940 രൂപ. എൻ.ആർ.ഐ ക്വോട്ട: 6,00,000 രൂപ.
സ്വാശ്രയ മെഡിക്കൽ/ദന്തൽ കേളേജുകളിലെ 2025-26 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ
സ്വാശ്രയ മെഡിക്കൽ/ദന്തൽ കേളേജുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 2024-25 വർഷം
നിശ്ചയിക്കപ്പെട്ട ഫീസ് താല്ക്കാലികമായി അടയ്‌ക്കേണ്ടതാണ്.എന്നാൽ അഡ്മിഷൻ സൂപ്പർവൈസറി
കമ്മിറ്റി/സർക്കാർ/കോടതി ഉത്തരവുകൾ മുഖേന 2025-26 വർഷം നിശ്ചയിക്കുന്ന ഫീസ് നിലവിലെ
ഫീസിനെക്കാൾ കൂടുതലാകുന്ന പക്ഷം പ്രസ്തുത ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്.
ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ്
എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിനായി ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 5,000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കണം.ഗവൺമെന്റ് മെഡിക്കൽ/ഡെന്റൽ കേളേജുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ കോഴ്‌സ് ഫീസിനത്തിൽ രജിസ്‌ട്രേഷൻ ഫീസ് വകയിരുത്തുന്നതാണ്.അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഫീസ് എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ അവസാനിച്ചശേഷം തിരികെ നൽകും.സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷൻ ഫീസ് അഡ്മിഷൻ നടപടികൾ പൂർത്തിയായ ശേഷം തിരികെ നൽകും.
ടോക്കൺ ഫീസ്
1. എം.ബി.ബി.എസ് /ബി.ഡി.എസ്. കോഴ്‌സിന് സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക കോളേജിൽ അടച്ചശേഷം പ്രവേശനം നേടണം.
2. ഗവൺമെന്റ് മെഡിക്കൽ/ദന്തൽ കേളേജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക്
അലോട്ട്‌മെന്റ് ലഭിക്കുന്നവർ മുഴുവൻ ഫീസ് തുകയും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ടതാണ്.
3. അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സി ക്ക്
ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ, ശ്രീചിത്രഹോം, ജുവനൈൽഹോം, നിർഭയഹോം എന്നിവയിലെ വിദ്യാർത്ഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളും ടോക്കൺ ഫീസ് അടയ്‌ക്കേണ്ടതില്ല.
ഓപ്ഷൻ നൽകുമ്പോൾ
1. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഈ ഘട്ടത്തിൽ അലോട്ട്‌മെന്റിന് ലഭ്യമായിട്ടുള്ള കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ ഘട്ടത്തിൽ തന്നെ ആവശ്യമായ കോളേജുകൾ ഓപ്ഷനിൽ ഉൾപ്പെടുത്തേണ്ടതാണ്. പുതുതായി കോളേജുകൾ ഉൾപ്പെടുത്താത്ത പക്ഷം തുടർന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിൽ പുതുതായി ഓപ്ഷൻ
നൽകാൻ അനുവദിക്കുന്നതല്ല.
2. അലോട്ട്‌മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ ലഭിച്ച അലോട്ട്‌മെന്റ് റദ്ദാകും. കൂടാതെ പ്രസ്തുത വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളേജുകളിലേയ്ക്കും കോഴ്‌സുകളിലേയ്ക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |