കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലേക്കുള്ള കമ്മ്യുണിറ്റി ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് 12ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇ.എം.എസ്ഹാളിൽ നടത്തും. വെബ്സൈറ്റ്- http://admissions.keralauniversity.ac.in/fyugp2025
എയ്ഡഡ് കോളേജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വെബ്സൈറ്റ്- http://admissions.keralauniversity.ac.in/pg2025
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ, എംഎ മ്യൂസിക് (മൃദംഗം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പാർട്ട്-3 ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ നടത്തും.
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തുന്ന 'പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ ' കോഴ്സിൽ കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ രേഖകളുമായി 12 ന് രാവിലെ 11ന് സർവകലാശാലയുടെ പാളയത്തെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിൽ ഹാജരാവണം. ഫോൺ- 9809538287, 9495919749.
എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ക്രിപ്‌റ്റ് ഒഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സ്‌പെഷ്യൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർത്ഥികൾക്ക്), മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്, ടി.സി നോട്ട് ഇഷ്യൂഡ് , സ്‌പെഷ്യൽ സർട്ടിഫിക്കറ്റ് പ്രോഗ്റാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്, സ്‌പെഷ്യൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്യൂലൻസി സർട്ടിഫിക്കറ്റ്, കോളേജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ് എന്നീ ഓൺലൈൻ സേവനങ്ങൾ സെ്റ്റപംബർ 15 വരെ ഓഫ്‌ലൈനായും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |