
ഫിസിക്സ് ഇഷ്ടപ്പെടുന്നവർക്ക് ഏറെ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണ് ഇലക്ട്രിക്കൽ എൻജിനിയറിംഗും എൻജിനിയറിംഗ് ഫിസിക്സും. സ്കൂൾ തലത്തിൽ പഠിക്കുന്ന ഫിസിക്സാണ് ഇതിന്റെ രണ്ടിന്റെയും അടിസ്ഥാനം.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് (EE)
ഗാഡ്ജറ്റുകൾ തുറന്ന് ഉള്ളിലെന്താണെന്ന് നോക്കാൻ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ളതാണ് ഇലക്ട്രിക്കൽ എൻജിനിയറിംഗ്. സ്പർശിക്കാനും പരീക്ഷിക്കാനും കഴിയുന്ന ലോകം. സർക്യൂട്ടുകൾ,ഇലക്ട്രോണിക്സ്,പവർ സിസ്റ്റങ്ങൾ,കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, സെൻസറുകൾ,റോബോട്ടിക്സ് എന്നിവ ഇതിന്റെ പ്രധാന പഠന വിഷയങ്ങളാണ്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ്, ടെലികോം,പ്രതിരോധം,വ്യോമയാനം,മെഡിക്കൽ ഉപകരണങ്ങൾ,നിർമ്മാണം,വൈദ്യുതി നിലയങ്ങൾ എന്നിവ മുതൽ ഐ.എസ്.ആർ.ഒ അല്ലെങ്കിൽ ടെസ്‌ല പോലുള്ള കമ്പനികൾ എല്ലാ മേഖലകളും എൻജിനിയറിംഗ് തൊഴിലവസരങ്ങൾ കൊണ്ട് സമ്പന്നമാണ് .
എൻജിനിയറിംഗ് ഫിസിക്സ് (EP)
ഫിസിക്സ് ആഴത്തിൽ പഠിക്കാനുദ്ദേശിക്കുന്നവർക്കുള്ള മേഖലയാണ് എൻജിനിയറിംഗ് ഫിസിക്സ്. കാര്യങ്ങൾ "എങ്ങനെ" എന്ന് അറിയുന്നതിലുപരി "എന്തുകൊണ്ട്" എന്ന് അറിയാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്കാണ് ഇ.പി കൂടുതൽ അനുയോജ്യം.ഫിസിക്സിനെ ആഴത്തിലറിയുന്നതിനൊപ്പം ഗണിതവും പഠിക്കേണ്ട മേഖലയാണ്. ഗവേഷണ പ്രാധാന്യവുമുള്ള പഠനശാഖയെന്നും പറയാം. ക്വാണ്ടം മെക്കാനിക്സ്,സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്,സോളിഡ്-സ്റ്റേറ്റ് ഫിസിക്സ്,ലേസറുകളും ഫോട്ടോണിക്സും,അഡ്വാൻസ്ഡ് ഇലക്ട്രോമാഗ്നറ്റിസം, നാനോടെക്നോളജി, മോഡലിംഗും സിമുലേഷനുകളും. സെമികണ്ടക്ടർ ഗവേഷണ വികസനം, ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ സയന്റിസ്റ്റുകൾ, ക്വാണ്ടം-ടെക് വ്യവസായങ്ങൾ, അഡ്വാൻസ്ഡ് ഒപ്റ്റിക്സ്, മെറ്റീരിയൽസ് സയൻസ്, ഡാറ്റാ മോഡലിംഗ് എന്നിവയാണ് പ്രധാന തൊഴിൽ സാദ്ധ്യതകൾ. തുടക്കത്തിൽ തൊഴിലവസരങ്ങൾ കുറവാണെങ്കിലും, പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമായ റോളുകളിൽ കനത്ത ശമ്പളം ലഭിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |