കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം. സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാനാകുന്നില്ല.
അതേസമയം, ഇടുക്കിയിലെ ജനവാസ മേഖലയിലും കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ബി എൽ റാം സ്വദേശി പാൽത്തായ്ക്കാണ് പരിക്കേറ്റത്. പാൽത്തായയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |