തൃശൂരിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം; സ്ഥാപനം പൂർണമായും കത്തിനശിച്ചു

Monday 11 May 2026 9:57 AM IST

തൃശൂർ: കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്. നിമിഷനേരംകൊണ്ടുതന്നെ തീ ആളിപ്പടർന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുള്ളഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.