അച്ഛന്റെ പാത പിന്തുടർന്ന്..

Monday 18 May 2026 1:50 AM IST

ആലങ്ങാട് കോങ്ങോർപ്പിള്ളിയിൽ പരേതനായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്തമകനാണ് വി.ഇ.അബ്ദുൾ ഗഫൂർ. വയസ് 49. ഹൈക്കോടതി അഭിഭാഷകൻ. എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. നിലവിൽ മുസ്ളിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി. എഫ്.ഐ.ടി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (എസ്.ടി.യു) പ്രസിഡന്റ്, ടി.സി.സി തൊഴിലാളി യൂണിയൻ വർക്കിംഗ് പ്രസിഡന്റ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ്, കെ.ഐ.എൽ എംപ്ലോയീസ് ഓർഗനൈസിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പി​താവി​ന്റെ മരണശേഷം 2021ൽ കളമശേരി​ മണ്ഡലത്തി​ലെ ആദ്യമത്സരത്തി​ൽ പി​. രാജീവി​നോടു പരാജയപ്പെട്ടിരുന്നു. ഇക്കുറി​, വ്യവസായമന്ത്രിയായി​രുന്ന​ പി​. രാജീവി​നെ തോൽപ്പി​ച്ചാണ് ആദ്യമായി​ എം.എൽ.എയായത്. ഭാര്യ: ദിലാര. മക്കൾ: റിദ, വസിം, റയ.