മുഖ്യമന്ത്രി: കണ്ണൂരിൽ രഹസ്യ യോഗം

Tuesday 12 May 2026 1:39 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ കണ്ണൂരിൽ ചില നേതാക്കളുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത് ചർച്ചയായി. കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കെ.സുധാകരന്റെ അനുയായിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ മുഹമ്മദ്‌ഫൈസൽ, കെ.സിയുടെ അനുയായി രാജീവൻ എളയാവൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൂടുതൽ നേതാക്കൾ യോഗത്തിന് എത്തിയില്ലെങ്കിലും, എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കെ.സിയെ പിന്തുണയ്ക്കുന്നു എന്ന് കെ.സുധാകരൻ വിശദീകരിച്ചുവെന്നാണ് അറിയുന്നത്.