ജനന സർട്ടിഫിക്കറ്റ്: ഹർജി നൽകി കുംഭമേള പെൺകുട്ടി
Wednesday 20 May 2026 12:27 AM IST
കൊച്ചി: ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കുംഭമേള വൈറൽ പെൺകുട്ടിയും ഭർത്താവും മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സർട്ടിഫിക്കറ്റ് പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം. മദ്ധ്യപ്രദേശ് സർക്കാരിന്റെ വർഗീയ സ്വഭാവമുള്ള നടപടികൾ അന്വേഷിക്കണം. അന്വേഷണത്തിന്റെ പേരിൽ മദ്ധ്യപ്രദേശ് പൊലീസ് തന്നെയും ഭർത്താവിനെയും നിരന്തരം ശല്യപ്പെടുത്തുകയാണ്. കേരളത്തിൽ സമാധാനമായി ജീവിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.