പി.എം ശ്രീയിൽ ഒപ്പിടാൻ ശ്രമിച്ചാൽ എതിർക്കും : ബിനോയ് വിശ്വം
Wednesday 20 May 2026 1:04 AM IST
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പി.എം ശ്രീയിൽ ഒപ്പിടാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെയും വിമർശിച്ചു. സർക്കാർ നടപ്പിലാക്കാൻ പോകുന്ന നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യും. എന്നാൽ, ജനങ്ങൾക്ക് എതിരായിട്ട് നീങ്ങിയാൽ എതിർക്കും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പാർട്ടി പിന്നോട്ട് പോയിട്ടില്ലെന്നും വ്യക്തമാക്കി.