തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള ബിൽ പരിഗണിക്കാതെ മാറ്റിവച്ച് ഗവർണർ. യു.ജി.സി ചട്ടത്തിന് അനുസരിച്ചാണോ ബില്ലിലെ വ്യവസ്ഥകൾ എന്നതടക്കം വിശദമായ പരിശോധന ആവശ്യമുണ്ടെന്നാണ് രാജ്ഭവന്റെ നിലപാട്.
അതേസമയം, ബില്ലിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ ഇതിനുള്ള ചട്ടങ്ങൾ തയ്യാറാക്കി തുടങ്ങിയിരുന്നു. അപേക്ഷാ ഫോം, ഫീസ്, അപേക്ഷാരീതി അടക്കം നടപടിക്രമങ്ങൾ സഹിതമാണ് 10പേജുള്ള കരടുചട്ടം തയ്യാറാക്കുന്നത്. ഇക്കൊല്ലം തന്നെ സ്വകാര്യ സർവകലാശാലകൾക്കായി അപേക്ഷ സ്വീകരിക്കാനായിരുന്നു നീക്കം. ഒരു ഡസനിലേറെ ഏജൻസികൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |