തളിപ്പറമ്പ്: സനാതന ധർമം പഠിപ്പിക്കുന്നതിന് ക്ഷേത്രങ്ങളോടനുബന്ധിച്ച് നിർബന്ധമായും സ്കൂളുകൾ ആരംഭിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ശിവന്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു ഗവർണർ. ക്ഷേത്രസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ സ്കൂളിനൊപ്പം ഗോശാലകളും ആശുപത്രികളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശിൽപി ഉണ്ണി കാനായി നിർമ്മിച്ച ശില്പം ക്ഷേത്രത്തിന് സമർപ്പിച്ചത് പ്രമുഖ വ്യവസായി വ്യവസായി മൊട്ടമ്മൽ രാജനാണ്. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ബിജു ടി. ചന്ദ്രശേഖരൻ, ഗവർണറുടെ പത്‌നി അൻക ആർലേക്കർ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ, കുമ്മനം രാജശേഖരൻ എന്നിവർ സംസാരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാർ ഗവർണറെ ആദരിച്ചു. ശിൽപ്പി ഉണ്ണി കാനായി , മൊട്ടമ്മൽ രാജൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കമൽ കന്നി രാമത്ത്,കെ.പി. നാരായണൻ നമ്പൂതിരി, വിനോദ് കുമാർ എന്നിവരെ ഗവർണർ ആദരിച്ചു. കമൽ കന്നിരാമത്ത് സ്വാഗതവും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.എസ്. സുരേഷ്കുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |