ഗുരുവായൂരിൽ ഇന്നലെ 243 വിവാഹം

Monday 04 May 2026 2:39 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വിവാഹത്തിരക്ക്. നിർമ്മാല്യം മുതൽ ദർശനത്തിനും തിരക്കായിരുന്നു. ഇന്നലെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നത് 243 വിവാഹങ്ങൾ. രാവിലെ അഞ്ച് മുതൽ വിവാഹങ്ങൾക്ക് തുടക്കമായി. തെക്കേനടയിലെ പന്തലിലെത്തി റിപ്പോർട്ട് ചെയ്ത വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകി പന്തലിൽ വിശ്രമിക്കാൻ അവസരം നൽകി. ഇവിടെ നിന്നും നമ്പർ അനുസരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയം വഴി വിവാഹസംഘങ്ങളെ കല്യാണ മണ്ഡപങ്ങളിലേക്ക് കയറ്റിവിട്ടു.