കന്നി ജയത്തിൽ മന്ത്രിസ്ഥാനം
Monday 18 May 2026 1:13 AM IST
സി.പി.ഐയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യ ഊഴത്തിൽ വിജയം. നിനച്ചിരിക്കാതെ മന്ത്രിസ്ഥാനവും. ഒ.ജെ.ജനീഷ് നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ്. വയസ് 38. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻ- പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. കുഴൂർ ഗവ. ഹൈസ്‌കൂളിലും പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസിലുമായി സ്‌കൂൾ വിദ്യാഭ്യാസം. പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ. 2019ൽ തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് ബി.ബി.എ എൽ.എൽ.ബി ബിരുദം. ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ.റോയിയുടെ ജൂനിയറായി പ്രവർത്തിച്ചു. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. ധനേഷ് ഏക സഹോദരൻ.