
തിരുവനന്തപുരം: മുൻനിര യാത്രാ പ്ലാറ്റ്‌ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ, 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. 10 ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് കൊച്ചി മാത്രം. സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവുമാണ് കൊച്ചിയെ സമ്പന്നമാക്കുന്നത്.
വാസ്തുശിൽപ ചാരുതയും ആധുനിക ആർട്ട് കഫെകളും ഒത്തുചേരുന്ന നഗരമാണ് കൊച്ചി. ചൈനീസ് വലകൾ, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങൾ എന്നിവ അന്താരാഷ്ട്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു. ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ലോകശ്രദ്ധനേടിയ മുസിരിസ് ബിനാലെ എന്നിവയൊക്കെ ആകർഷണങ്ങളാണ്. ഇവിടത്തെ പാചകപാരമ്പര്യത്തെയും വെബ്‌സൈറ്റ് പ്രകീർത്തിക്കുന്നു.
കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണിത്
പി.എ, മുഹമ്മദ് റിയാസ്,
ടൂറിസം മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |