തിരുവനന്തപുരം:എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal'ലിങ്ക് വഴി ഡൗൺലോഡ് ചെയാം.23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബയ്,ന്യൂഡൽഹി,ചെന്നൈ,ബംഗളുരു,ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ. ഫോട്ടോ,ഒപ്പ്,ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും,അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല.അപാകതകൾ പരിഹരിക്കുന്നതിന് 21ന് വൈകിട്ട് 4വരെ അവസരമുണ്ട്.എൻജിനിയറിംഗ്,ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള പുതുക്കിയ പ്രവേശന പരീക്ഷാ തീയതി,സമയം എന്നിവ പ്രസിദ്ധീകരിച്ചു.23, 25, 26, 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ 5വരെയാണ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ.ഫാർമസി പ്രവേശന പരീക്ഷ 24ന് രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ്.പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിലെത്തണം.കൂടുതൽ വിവരങ്ങൾ: www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2332120, 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |